ഹൈദരാബാദ്: കിലോക്കണക്കിന് സ്വർണാഭരണങ്ങൾ അണിഞ്ഞുകൊണ്ട് തിരുപ്പതി ക്ഷേത്രദർശനം നടത്തി നാലംഗ കുടുംബം. പൂനെയിൽ നിന്നുള്ള കുടുംബമാണ് 25 കിലോയുടെ സ്വർണാഭരണങ്ങൾ ധരിച്ച് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ ഇവരുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു.
രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും കുട്ടിയും ആണ് ഇത്തരത്തിൽ വൈറലായിരിക്കുന്നത്. വെള്ള മുണ്ടും ബനിയനും ധരിച്ച് വന്നിട്ടുള്ള പുരുഷന്മാരുടെ കഴുത്തിൽ കനത്തിലുളള് കയർ പോലെയുള്ള ഒന്നിലധികം മാലകൾ കാണാം. സ്വർണനിറത്തിലുള്ള സാരി ധരിച്ച സ്ത്രീ കല്യാണപ്പെണ്ണിനെപോലെ നിറയെ ആഭരണങ്ങൾ ധരിച്ച് ഒരുങ്ങിയാണ് വന്നിരിക്കുന്നത്.
ചിത്രങ്ങൾ വൈറലായതിന് പിന്നാലെ, നിരവധി കമന്റുകളാണ് വരുന്നത്. എല്ലാം ആദായ നികുതി വകുപ്പ് കാണുന്നുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. അമ്പലത്തിൽ വരുമ്പോൾ അൽപ്പം ഔചിത്യം കാണിച്ചൂടെ എന്നായിരുന്നു മറ്റ് ചില കമന്റുകൾ. ക്ഷേത്രത്തിൽ ഫോട്ടോ ഷൂട്ടിന് വന്നതാണെന്ന് തോന്നുവെന്നും കമന്റുകളുണ്ട്.
Discussion about this post