മുംബൈ: ഇന്ത്യൻ ബിസിനസ് ലോകത്ത് എക്കാലത്തും തന്റേതായ സ്ഥാനം ഉള്ള വ്യക്തിമുദ്രപതിപ്പിച്ച ആളാണ് രത്തൻടാറ്റ എന്ന ടാറ്റ ഗ്രൂപ്പിന്റെ അതികായനായ സ്ഥാപകൻ. അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും പടുത്തുയർത്തിയതാവട്ടെ ഗംഭീര ബിസിനസ് ലോകവും. സാധാരണകക്കാരുടെ സ്വപ്‌നങ്ങൾക്കൊപ്പവും സഞ്ചരിക്കാൻ ശ്രമിക്കുന്ന രത്തൻ ടാറ്റയുടെ ആശയങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ അദ്ദേഹം എടുത്ത പുതിയ തീരുമാനമാണ് ചർച്ചയാവുന്നത്.
സാങ്കേതിക രംഗത്തെ വലിയ ശക്തികളിലൊന്നായി സ്വന്തം മാതൃരാജ്യമായ ഇന്ത്യയെ വളർത്തിയെടുക്കുന്നതിൽ നിർമായ പങ്കുവഹിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമാണ് തീരുമാനം. തമിഴ്നാട്ടിലെ ഹൊസൂരിൽ പുതിയ ഐഫോൺ അസംബ്ലി പ്ലാന്റിന് വേണ്ടി 6000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നത്.
2024 നവംബറോടെ പ്രവർത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്ന ഈ സംവിധാനം രാജ്യത്തെ നാലാമത്തെ ഐഫോൺ പ്ലാന്റ് കൂടിയാണ്. 250 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ പ്ലാന്റ്. ആഗോള തലത്തിൽ 10 ശതമാനത്തോളം ഐഫോൺ മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കുക എന്ന ആപ്പിളിന്റെ പ്രഖ്യാപിത ലക്ഷ്യം 2026ഓടെ കൈവരിക്കാൻ ഈ പ്ലാന്റും സഹായിക്കും.
കർണാടകയിൽ സമാനമായ രീതിയിൽ വലിയൊരു പ്ലാന്റ് തായ്വാൻ ഭീമൻ വിസ്ട്രോണിൽ നിന്ന് ഏറ്റെടുത്തതിന് പിന്നാലെയാണ് ടാറ്റയുടെ അടുത്ത സുപ്രധാന നീക്കം. ഹൊസൂർ പ്ലാന്റിൽ 50,000 തൊഴിലാളികളെ വരെ ജോലിക്കെടുക്കാൻ പദ്ധതിയിട്ടിരിക്കുന്നുവത്രേ. ഇതിൽ ഭൂരിഭാഗവും സത്രീതൊഴിലാളികൾ ആണെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കേന്ദ്രമായി ഇത് മാറും.
പ്ലാന്റ് തമിഴ്‌നാട്ടിലാണെങ്കിലും പണികിട്ടുന്നത് ചൈനയ്ക്കാണ്. കാരണം നിലവിൽ ആപ്പിൾ പ്ലാന്റുകൾ ഏറിയ പങ്കും ചൈനയിലാണ് പ്രവർത്തിക്കുന്നത്. ടാറ്റയുടെയും മുകേഷ് അംബാനിയുടെയും സംയുക്ത നീക്കത്തോടെ ആപ്പിൾ ഇന്ത്യയിൽ വേരുറപ്പിക്കുകയാണ്. സമാനമായ ഇന്ത്യയിലേക്ക് മറ്റ് വൻകിട ബ്രാൻഡുകളും ചുവടുമാറ്റുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post