പൂനെ: പൂനെയിൽ സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു. അപകടത്തിൽ നാല് പേർക്ക് പരിക്ക്. മുംബൈയിലെ ജുഹുവിൽ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽ പെട്ടത്.
സംഭവത്തിന്റെ വീഡിയോ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ക്യാപ്റ്റൻ ആനന്ദ്, ദീർ ഭാട്ടിയ, അമർദീപ് സിംഗ്, എസ്പി റാം എന്നിവർക്കാണ് പരിക്കേറ്റതെന്ന് പൂനെ റൂറൽ പോലീസ് മേധാവി പങ്കജ് ദേശ്മുഖ് പറഞ്ഞു. ക്യാപ്റ്റൻ ആനന്ദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post