ന്യൂഡൽഹി; കമ്യൂണിസ്റ്റ് ഭീകരതയെ ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് കുറ്റപ്പെടുത്തി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. നക്‌സലിസത്തിനെതിരെ അവസാന ആക്രമണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും 2026 മാർച്ചോടെ നക്‌സലിസം ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ പോരാട്ടം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞുവെന്നും 2026 മാർച്ചോടെ രാജ്യത്തെ നക്സലിസത്തിൽ നിന്ന് പൂർണമായി മോചിപ്പിക്കാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഛത്തീസ്ഗഢിൽ അന്തർസംസ്ഥാന ഏകോപനവും ഇടതുപക്ഷ തീവ്രവാദ സാഹചര്യവും സംസ്ഥാനത്തെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ സുരക്ഷയും വികസനവും അവലോകനം ചെയ്യാൻ യോഗങ്ങൾ നടത്തിയതിന് ശേഷമാണ് അമിത് ഷായുടെ ഈ പരാമർശം.
നക്സലിസമാണ് നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 17,000 പേർക്ക് കമ്യൂണിസ്റ്റ് ഭീകരത കാരണം ജീവൻ നഷ്ടപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷം ഞങ്ങൾ ഇത് ഒരു വെല്ലുവിളിയായി സ്വീകരിക്കുകയും കൈയിൽ ആയുധം ഉള്ളവരെ (നക്‌സലൈറ്റുകൾ) മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post