കൊച്ചി: ഇന്ന് പൊതുമധ്യത്തിൽ കാണുന്ന ആളെ അല്ല സിദ്ധിഖ് എന്ന് തുറന്നു പറഞ്ഞ് അഭിനേത്രിയും മോഡലുമായ രേവതി സമ്പത്ത്. തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി തുറന്നു പറഞ്ഞു.
2016ൽ 21 വയസുള്ളപ്പോൾ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. ഇതിനെ എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് സിദ്ധിഖ് ബലാത്കാരം ചെയ്തുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ വെളിപ്പെടുത്തൽ.
ഇപ്പോൾ അയാൾക്കുള്ള ഇമേജ് പൂർണ്ണ അസംബന്ധം ആണെന്ന് പറഞ്ഞ രേവതി സമ്പത്ത്, പൂർണ്ണമായും ഒരു ക്രിമിനൽ ആണ് സിദ്ധിഖെന്നും തുറന്നടിച്ചു . അവനവനോട് പോലും കള്ളം പറയുന്ന വ്യക്തിയാണ് അയാൾ . സ്വന്തം ഇമേജ് കണ്ണാടിയിൽ കാണാൻ സിദ്ധിഖിന് ഒരു കണ്ണാടി മേടിച്ചു കൊടുക്കാനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് രേവതി സമ്പത്ത് വ്യക്തമാക്കി.
അയാൾ കാരണം എനിക്ക് നഷ്ടപെട്ടത് സിനിമ എന്ന എന്റെ സ്വപ്നമാണ്. കടുത്ത മാനസിക പ്രശ്നങ്ങളാണ് ഇതിനു ശേഷം തനിക്കുണ്ടായതെന്ന് പറഞ്ഞ നടി, ഇതിനായി മുട്ടാത്ത വാതിലുകൾ ഇല്ലെന്നും പറഞ്ഞു. എന്നാൽ ഒരിടത്തു നിന്നും സഹായം ലഭിച്ചിട്ടില്ല. മാതാപിതാക്കളുടെ പിന്തുണയായിരുന്നു ശക്തി. ഇപ്പോഴും ആ ദുരനുഭവത്തിൽ നിന്ന് മുക്തയായിട്ടില്ല’- രേവതി പറഞ്ഞു.
Discussion about this post