തലശ്ശേരി: കാരായി രാജന് പിറകെ തലശ്ശേരി നഗരസഭ ചെയര്മാന് സ്ഥാനം രാജി വെയ്ക്കാനൊരുങ്ങി കാരായി ചന്ദ്രശേഖരനും. സി.പി.എം ഏരിയാ കമ്മിറ്റിയുടെതാണ് നിര്‍ദേശം. കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് രാജി വയ്ക്കാന്‍ ഏരിയ കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കാരായി രാജന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ജനപ്രതിനിധികളെന്ന നിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
.
കണ്ണൂരില്‍ ജില്ലയിലെ ജനപ്രതിനിധികളായിരിക്കുന്ന ഇരുവരും ജില്ലയില്‍ പ്രവേശിക്കാതെ ഭരണം നടത്തുന്നതിനെ എതിര്‍പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കാരായി രാജന്റെ രാജി തീരുമാനത്തിലേക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം എത്തിയത്.
Discussion about this post