ന്യൂഡൽഹി: അമ്മ സോണിയ ഗാന്ധിയ്ക്ക് പ്രിയപ്പെട്ടത് ആരെന്ന് വെളിപ്പെടുത്തി രാഹുൽ ഗാന്ധി എംപി. സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം ആയിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ. നൂറിയെ ആണ് സോണിയയ്ക്ക് ഇഷ്ടം എന്നാണ് രാഹുൽ പറയുന്നത്.
വീട്ടിൽ വളർത്തുന്ന വളർത്ത് പട്ടിയാണ് ആണ് നൂറി. നൂറിയെ പുറത്ത് ഏന്തിക്കൊണ്ടുള്ള ചിത്രമാണ് ഇത് വ്യക്തമാക്കാൻ രാഹുൽ പങ്കുവച്ചത്. ‘ അമ്മയുടെപിയപ്പെട്ടവൻ ?’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ പ്രിയപ്പെട്ടയാൾ താനോ, ചേച്ചിയോ അല്ല. അത് നൂറി ആണ് എന്നും അദ്ദേഹം പറയുന്നു. നൂറിയും സോണിയയും തമ്മിലുള്ള സ്‌നേഹം വെളിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു രാഹുൽ ചിത്രം പങ്കുവച്ചത്.
സോണിയയും പട്ടിക്കുട്ടനും ഒന്നിച്ചുള്ള ചിത്രം നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ചിത്രത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏഴ് ലക്ഷം ലൈക്കുകൾ ആണ് കിട്ടിയത്. നിരവധി പേർ സ്വന്തം അക്കൗണ്ടുകളിൽ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് നൂറി സോണിയയുടെ കുടംബത്തിന്റെ ഭാഗമായത്. രാഹുൽ തന്നെയായിരുന്നു പട്ടിക്കുട്ടനെ സോണിയയ്ക്ക് സമ്മാനിച്ചത്. അന്ന് തന്നെ നൂറിയുടെ ചിത്രങ്ങൾ രാഹുൽ പുറത്തുവിട്ടിരുന്നു.
Discussion about this post