ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മൗലാന ജർജീസ് അൻസാരിയുടെ പ്രസംഗത്തിൽ വിശദീകരണം. ഇസ്ലാമിൽ സ്വന്തം സഹോദരിയെ വിവാഹം ചെയ്യാമെന്ന് പണ്ഡിതൻ പറഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. സോൾജ്യയേഴ്‌സ് ഓഫ് ക്രോസ് എന്ന മലയാളം ഫേസ്ബുക്ക് പേജിലടക്കം വീഡിയോ പുറത്ത് വന്നിരുന്നു. നമ്മളെ മനസിലാക്കുന്ന സുന്ദരിയായ സ്വന്തം സഹോദിയെ വിട്ട് മറ്റൊരാളുടെ സഹോദരിയെ വിവാഹം കഴിക്കുന്നതാണ് ഏറ്റവും വലിയ മൂഢത്തരം എന്ന് പണ്ഡിതൻ പറഞ്ഞെന്നായിരുന്നു പ്രചരണം. എന്നാൽ ഇങ്ങനെയല്ല പണ്ഡിതൻ പറഞ്ഞതെന്നും തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് വിശദീകരണം വരുന്നത്.
ഒരുവർഷം മുൻപത്തെ വീഡിയോയിലെ ചിലഭാഗങ്ങളാണിത്.’സഹോദരങ്ങൾക്കും സഹോദരിമാർക്കും പരസ്പരം വിവാഹം കഴിക്കാമോ?’ എന്ന തലക്കെട്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാ കാര്യങ്ങളും യുക്തി ഉപയോഗിച്ച് മാത്രമാണ് തീരുമാനിക്കുന്നതെങ്കിൽ നമ്മുടെ വീട്ടിൽ തന്നെയുള്ള നമുക്ക് നന്നായി അറിയാവുന്ന ആളെ വിവാഹം കഴിച്ചുകൂടെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇക്കാര്യങ്ങളൊന്നും അറിയാത്ത മറ്റൊരാളെ എന്തിനാണ് വിവാഹം കഴിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. യുക്തി മാത്രം ഉപയോഗിച്ചല്ല, ശരീഅത്ത് കൂടി അനുസരിച്ചാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നാണ് പണ്ഡിതൻ ഇതിലൂടെ ഉദ്ദേശിച്ചതെന്നും അല്ലാതെ സഹോദിയെ വിവാഹം കഴിക്കാം എന്നല്ലെന്നും പണ്ഡിതനെ അനുകൂലിക്കുന്നവർ പറയുന്നു. എന്തായാലും സംഭവം വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
Discussion about this post