ന്യൂഡൽഹി: ജന്മാഷ്ടമിയോട് അനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ ബാങ്കുകൾക്ക് നാളെ അവധി. ജന്മാഷ്ടമി ഗംഭീരമായി ആഘോഷിക്കുന്ന പ്രദേശങ്ങളിലെ ബാങ്കുകൾക്കാണ് നാളെ അവധിയുള്ളത്. 15 ഓളം സംസ്ഥാനങ്ങളിലാണ് വിവിധ ഭാഗങ്ങളിൽ ബാങ്കുകൾക്ക് അവധിയുള്ളത്.
ഗുജറാത്തിലെ അഹമ്മദാബാദ്, മദ്ധ്യപ്രദേശിലെ ഭോപ്പാൽ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് നാളെ അവധിയാണ്. ചെന്നെയിലെ ബാങ്കുകൾക്കും നാളെ അവധിയുണ്ട്. ശ്രീനഗറിലെ ബാങ്കുകളും നാളെ തുറന്ന് പ്രവർത്തിക്കുകയില്ല. കൊൽക്കത്ത, കാൺപൂർ, ലക്‌നൗ, പറ്റ്‌ന, റായ്പൂർ എന്നീ പ്രദേശങ്ങളിലും ബാങ്കുകൾക്ക് അവധിയാണ്. ജയ്പൂർ, ഗാംഗ്‌ടോക്ക്, ഹൈദരാബാദ്, റാഞ്ചി, ഷില്ലാംഗ്, ഷിംല എന്നിവിടങ്ങളിലും ബാങ്കുകൾക്ക് അവധി നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നാളെ അടഞ്ഞ് കിടക്കും.
അതേസമയം സാമ്പത്തിക കേന്ദ്രങ്ങളായ മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ മുഴുവൻ ബാങ്കുകളും നാളെ തുറന്ന് പ്രവർത്തിക്കും. കർണാടക, അസം, ഗോവ എന്നിവിടങ്ങളിലും ബാങ്കുകൾക്ക് അവധിയില്ല. കേരളത്തിലും ബാങ്കുകൾക്ക് നാളെ അവധിയില്ല.
Discussion about this post