ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളോട് ചന്ദനക്കുറി ഇടരുതെന്ന് ചട്ടംകെട്ടി അദ്ധ്യാപിക. ബിജ്‌നോറിലെ ബഹന്ദേഡയിൽ ഉള്ള ഹയർസെക്കന്ററി സ്‌കൂളിലാണ് സംഭവം. കുട്ടികളോടുള്ള ഇസ്ലാമിക വിശ്വാസിയായ അദ്ധ്യാപികയുടെ പെരുമാറ്റത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. വിദ്യാർത്ഥികളിൽ ചിലർ ചന്ദനക്കുറിയും കുങ്കുമവും ധരിച്ച് കുട്ടികൾ ക്ലാസുകളിൽ എത്തിയിരുന്നു. ഇതാണ് അദ്ധ്യാപികയെ ചൊടിപ്പിച്ചത്. വിദ്യാർത്ഥികളെ കണ്ട അദ്ധ്യാപിക കുറി മായ്ച്ചു കളയാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കുട്ടികൾ ഇത് കൂട്ടാക്കിയില്ല. ഇതോടെ അദ്ധ്യാപിക ബലമായി പിടിച്ച് കുറി മായ്ച്ചു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഇനി ചന്ദനക്കുറി ഇടരുതെന്ന് വിദ്യാർത്ഥികളെ അദ്ധ്യാപിക ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ ഇതേ സമയം തലയിൽ മതം വ്യക്തമാക്കുന്ന തൊപ്പി ധരിച്ച വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ അവരെ അദ്ധ്യാപിക ഒന്നും പറഞ്ഞില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
വിദ്യാർത്ഥികൾ ഈ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ഹിന്ദു സംഘടനാ പ്രവർത്തകർ സ്‌കൂളിൽ എത്തി പ്രതിഷേധിച്ചു. സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സ്‌കൂൾ.
Discussion about this post