ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. മുസ്‌ഖേൽ ജില്ലയിൽ ആയിരുന്നു സംഭവം. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് കൊ്ല്ലപ്പെട്ട മുഴുവൻ പേരും എന്നാണ് സൂചന.
രാവിലെയോടെയായിരുന്നു സംഭവം. പഞ്ചാബ് പ്രവിശ്യയിൽ നിന്നും വരികയായിരുന്ന ബസിന് നേരെ ആയിരുന്നു ആക്രമണം. രരഷാമിൽ ദേശീയ പാതയിൽ ബസ് തടഞ്ഞ ഭീകരർ യാത്രികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവം സമയം പ്രദേശത്ത് ഉണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും ഭീകരർ തീയിട്ടു.
ബസ് തടഞ്ഞ് നിർത്തിയ ശേഷം ഭീകരർ യാത്രക്കാരുടെ രേഖകൾ പരിശോധിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇതിന് പിന്നാലെ ആയിരുന്നു ആക്രമണം. ഇതിന് ശേഷം ഇവർ ഉടൻ തന്നെ പ്രദേശത്ത് നിന്നും രക്ഷപ്പെട്ടുവെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ പരിക്കേറ്റർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post