വീടുകളിൽ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഈച്ച ശല്യം. അടുക്കളയിലാണ് ഈച്ചകളുടെ രൂക്ഷമായ ശല്യം ഉണ്ടാകാറുള്ളത്. അടുക്കള എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും ഈച്ചകൾ വന്നിരിക്കും. പാകം ചെയ്തുവച്ച ഭക്ഷണത്തിലും മുറിച്ചുവച്ച പച്ചക്കറികളിലുമെല്ലാം ഇവ വന്നിരിക്കും. എന്നാൽ ഇത്തരത്തിൽ ഈച്ച വന്നിരുന്ന ഭക്ഷണം കഴിക്കുന്നത് നമുക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ആണ് ഉണ്ടാക്കുക.
അതുകൊണ്ട് തന്നെ ഈച്ചകളെ നശിപ്പിക്കാൻ പല സൂത്ര വിദ്യകൾ പ്രയോഗിക്കാറുണ്ട്. എന്നാൽ ഇതെല്ലാം താത്കാലികമായി ആശ്വാസം നൽകുക മാത്രമാണ് ചെയ്യുക. എന്നാൽ നമ്മുടെ വീട്ടുമുറ്റത്ത് വളരുന്ന ഈ ചെടിയുടെ ഇല കൊണ്ട് നമുക്ക് ഈച്ചകളെ തുരത്താം.
പപ്പായയുടെ ഇലയാണ് ഇതിനായി ആവശ്യമുള്ളത്. ഗ്രാമ്പുവും ഇതിന് ആവശ്യമാണ്. ആദ്യം ഒരു മിക്‌സിയുടെ ജാറിൽ അൽപ്പം ഗ്രാമ്പു എടുക്കുക. ഇത് പൊടിച്ച ശേഷം ഇതിലേക്ക് അരിഞ്ഞുവച്ച പപ്പായയുടെ ഇല ചേർത്ത് അരച്ചെടുക്കാം. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വീണ്ടും അരയ്ക്കാം. ഇത്തരത്തിൽ അരച്ചുവച്ച മിശ്രിതം അരിച്ചെടുക്കാം. ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ചേർക്കണം. ഇത് കൂടി ചേർത്ത് കഴിഞ്ഞാൽ ഈച്ചകളെ തുരത്താനുള്ള മിശ്രിതം തയ്യാറായി.
ശേഷം ഇതൊരു സ്േ്രപ ബോട്ടിലേക്ക് ഒഴിച്ച ശേഷം സിങ്ക്, വാഷ്‌ബേസിൻ, എന്നിവിടങ്ങളിൽ ഒഴിക്കാം. ഈച്ചകൾ പ്രധാനമായും എത്തുന്നത് വാഷ്‌ബേസിനിലും സിങ്കിലും ഉള്ള ദ്വാരങ്ങളിൽ കൂടിയാണ്. അത് പോലെ അടുക്കളയുടെ തറയിലും മറ്റും ഈ മിശ്രിതം തെളിച്ചുകൊടുക്കാം.
Discussion about this post