തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടയിൽ നിലവിട്ട് പെരുമാറിയ നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറുപടി ഉണ്ടെങ്കിൽ പറയുക ഇല്ലെങ്കിൽ മിണ്ടാതിരിക്കുകയാണ് ചെയ്യേണ്ടത് എന്ന് സതീശൻ അറിയിച്ചു. ധർമ്മജന്റെ പ്രസ്താവന ഗുരുതരമായ തെറ്റാണ് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ധർമ്മജൻ കോൺഗ്രസ് നേതാവാണെന്ന രീതിയിലാണ് പലരും ഈ പ്രസ്താവനയെ കാണുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ധർമ്മജൻ ബോൾഗാട്ടി. എന്നാൽ ധർമ്മജൻ ബോൾഗാട്ടി കോൺഗ്രസ് അംഗമല്ല എന്ന് വി ഡി സതീശൻ അറിയിച്ചു.
ചാനൽ പരിപാടിക്കിടയിൽ മാദ്ധ്യമപ്രവർത്തകയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലാണ് ധർമ്മജൻ സംസാരിച്ചിരുന്നത്. ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ ആവില്ല. നീതി നിഷേധിക്കപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മറുപടിയില്ലാത്ത അവസരങ്ങളിൽ മിണ്ടാതിരിക്കുകയാണ് നല്ലത് എന്നും വി ഡി സതീശൻ വ്യക്തമാക്കി.
Discussion about this post