എറണാകുളം: തനിക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ ലൈംഗീക അതിക്രമ ആരോപണം തള്ളി നടൻ ബാബുരാജ്. ആരോപണം ഉന്നയിച്ച ആർട്ടിസ്റ്റിന്റെ കാര്യത്തിൽ സംശയമുണ്ട്. അത് ആരാണെങ്കിലും പുറത്ത് വരണം. ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ബാബുരാജ് പറഞ്ഞു.
താരസംഘടനായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് താൻ എത്തുന്നത് തടയുകയാണ് ഈ ആരോപണത്തിന്റെ ലക്ഷ്യമെന്നും ബാബുരാജ് ആരോപിച്ചു. തന്റെ റിസോർട്ടിൽ ജോലി ചെയ്ത സ്ത്രീയാണ് ആരോപണം ഉന്നയിച്ചതെന്നാണ് സംശയിക്കുന്നത്. രണ്ട് ദിവസത്തിനകം ആരാണ് തനിക്കെതിരെയുള്ള ഈ ആരോപണത്തിന് പിന്നിലെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
2019ൽ തന്റെ ആലുവയിലെ വീട്ടിലേയ്ക്ക് വിളിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ആ സമയത്ത് അവിടെ താമസം പോലും ഉണ്ടായിരുന്നില്ല. മൂന്നാറിലാണ് അപ്പോൾ താമസിച്ചിരുന്നത്. കോവിഡിന് ശേഷമാണ് ആലുവയിലെ വീട്ടിലേയ്ക്ക് താമസം മാറിയത്. തന്റെ വീട്ടിൽ അവർ പറയുന്നത് പോലെ സ്വീകരണ മുറിയില്ലെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
ആ സ്ത്രീ ആരെന്ന് സംശയമുണ്ട്; രണ്ട് ദിവസത്തിനുള്ളിൽ അറിയാം; വീട്ടിൽ സ്വീകരണമുറിയില്ലെന്ന് ബാബുരാജ്
എറണാകുളം: തനിക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ ലൈംഗീക അതിക്രമ ആരോപണം തള്ളി നടൻ ബാബുരാജ്. ആരോപണം ഉന്നയിച്ച ആർട്ടിസ്റ്റിന്റെ കാര്യത്തിൽ സംശയമുണ്ട്. അത് ആരാണെങ്കിലും പുറത്ത് വരണം. ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ബാബുരാജ് പറഞ്ഞു.
താരസംഘടനായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് താൻ എത്തുന്നത് തടയുകയാണ് ഈ ആരോപണത്തിന്റെ ലക്ഷ്യമെന്നും ബാബുരാജ് ആരോപിച്ചു. തന്റെ റിസോർട്ടിൽ ജോലി ചെയ്ത സ്ത്രീയാണ് ആരോപണം ഉന്നയിച്ചതെന്നാണ് സംശയിക്കുന്നത്. രണ്ട് ദിവസത്തിനകം ആരാണ് തനിക്കെതിരെയുള്ള ഈ ആരോപണത്തിന് പിന്നിലെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
2019ൽ തന്റെ ആലുവയിലെ വീട്ടിലേയ്ക്ക് വിളിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ആ സമയത്ത് അവിടെ താമസം പോലും ഉണ്ടായിരുന്നില്ല. മൂന്നാറിലാണ് അപ്പോൾ താമസിച്ചിരുന്നത്. കോവിഡിന് ശേഷമാണ് ആലുവയിലെ വീട്ടിലേയ്ക്ക് താമസം മാറിയത്. തന്റെ വീട്ടിൽ അവർ പറയുന്നത് പോലെ സ്വീകരണ മുറിയില്ലെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
Discussion about this post