തിരുവനന്തപുരം : നടന്‍ സാബുമോന്റെയും തന്റെയും പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് നടി മഞ്ജു പിള്ള. സാബുമോന്‍ രാത്രി മഞ്ജു പിള്ളയുടെ കതകില്‍ തട്ടി വിളിച്ചെന്ന രീതിയിലാണ് വ്യാജ പ്രചാരണം നടന്നിരുന്നത്. ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ദുഃഖകരമാണെന്നും സാബുമോന്‍ തനിക്ക് സ്വന്തം സഹോരനെപ്പോലെയാണെന്നും മഞ്ജുപിള്ള വ്യക്തമാക്കി.
നിങ്ങളെന്നെ ഹേമ കമ്മീഷനില്‍ കയറ്റും അല്ലേ എന്ന് ചോദിച്ച് സാബു തന്നെയാണ് പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് തനിക്ക് അയച്ചു തന്നത് എന്നും മഞ്ജു പിള്ള വെളിപ്പെടുത്തി. ചിലർക്ക് ഇതെല്ലാം ഒരു രസമാണ്. മറ്റുള്ളവർക്ക് എന്തുതോന്നും എന്നുള്ളത് അവർക്ക് വിഷയമല്ല. ഞങ്ങൾ ഒരു കുടുംബം പോലെ ജീവിക്കുന്നവരാണ് എന്നും മഞ്ജു പിള്ള അറിയിച്ചു.
ടെലിവിഷൻ ഷോയുടെ ഷൂട്ടിംഗ് സമയത്ത് മിക്കപ്പോഴും അടുത്തടുത്ത റൂമുകളിൽ ആയിരിക്കും താമസിക്കുന്നത്. ചിലപ്പോൾ രാത്രിയിൽ വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ പോരുന്നോ എന്ന് ചോദിക്കാൻ ആയിരിക്കും വിളിക്കുന്നത്. ഇങ്ങനെ ഒരിക്കൽ റൂം മാറി ഒരു മദാമ്മയുടെ മുറിയിൽ തട്ടി വിളിച്ച കാര്യം ഷോയിൽ വെച്ച് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വ്യാജ വാർത്തയായി പ്രചരിക്കുന്നത് എന്നും മഞ്ജു പിള്ള വെളിപ്പെടുത്തി.
Discussion about this post