ലക്‌നൗ: ബംഗ്ലാദേശിൽ നടക്കുന്ന അശാന്തിയുടെ പശ്ചാത്തലത്തിൽ രാജ്യത്തോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
“ഒന്നും രാഷ്ട്രത്തിന് മുകളിൽ ആയിരിക്കരുത് എന്ന് ഭാരതീയ ജനതയോട് ആഹ്വാനം ചെയ്ത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നമ്മൾ ഐക്യപ്പെടുമ്പോൾ മാത്രമേ രാഷ്ട്രം ശാക്തീകരിക്കപ്പെടുകയുള്ളൂ ‘ബാടെങ്കെ തോ കാടെങ്കെ( വിഭജിക്കപ്പെട്ടാൽ മുറിക്കപ്പെടും).
ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നുണ്ട്. ആ തെറ്റുകൾ ഇവിടെ ആവർത്തിക്കരുത്… ബാടെങ്കെ തോ കാടേംഗേ, ഏക് രഹേംഗെ തോ നേക് രഹേംഗെ,( വിഭജിച്ചാൽ അവർ മുറിച്ചു കളയും ഒന്നായ് നിന്നാൽ നന്നായി നിൽക്കാം) ആഗ്രയിൽ നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിപക്ഷം മൗനം പാലിക്കുന്നതിനെ ആദിത്യനാഥ് ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണിത്. “ആഗോള വിഷയങ്ങളിൽ പ്രതിപക്ഷം വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കുമ്പോൾ , ഹിന്ദുക്കൾക്കെതിരായ പീഡനങ്ങളെക്കുറിച്ചും ബംഗ്ലാദേശിലെ ക്ഷേത്രങ്ങൾ തകർക്കുന്നതിനെക്കുറിച്ചും അവർ വ്യക്തമായ മൗനം പാലിക്കുന്നു. അവർ പലസ്തീനെ കാണുന്നു, പക്ഷേ ബംഗ്ലാദേശിന് നേരെ കണ്ണടയ്ക്കുന്നത് അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ്, ”അദ്ദേഹം മഥുരയിൽ പറഞ്ഞു.
Discussion about this post