ന്യൂഡൽഹി:അടുത്ത ജനുവരിയോടെ 5ജിയിലേക്ക് എത്തുമെന്ന സ്ഥിരീകരണവുമായി ബിഎസ്എൻഎൽ. ബിഎസ്എൻഎൽ 5ജി സേവനങ്ങൾ 2025-ൽ സംക്രാന്തിയോടെ അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ ആന്ധ്രാപ്രദേശ് പ്രിൻസിപ്പൽ ജനറൽ മാനേജർ എൽ ശ്രീനു സ്ഥിരീകരിച്ചു. ഇതിനായി ടവറുകളും മറ്റ് ഉപകരണങ്ങളും ബിഎസ്എൻഎൽ നവീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസസ്) നടത്തുന്ന ബിഎസ്എൻഎൽ 4ജി വ്യാപനം അതിവേഗം 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന വിധത്തിലുള്ളതാണ്.
നിലവിൽ ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുന്നതിനുള്ള ജോലികളിലാണ്. 2024-25 സാമ്പത്തിക വർഷം അവസാനത്തോടെ ഒരു ലക്ഷം സൈറ്റുകൾ പുറത്തിറക്കാനാണ് ലക്ഷ്യം. വിദൂരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇത് സഹായിക്കും.ഇതുവരെ 25,000 സൈറ്റുകൾ സർക്കാർ കമ്പനി പുറത്തിറക്കി. ഇനി കൂടുതൽ സൈറ്റുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ.
സർക്കാർ കമ്പനി ‘സർവത്ര വൈ-ഫൈ’ എന്ന പേരിൽ പുതിയ പ്രൊജക്റ്റ് കൊണ്ടുവരുന്നുണ്ട്. ഈ പദ്ധതിക്ക് കീഴിൽ, ഉപഭോക്താവിന് തുടർച്ചയായി Wi-Fi സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. വരിക്കാരൻ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോഴും വൈഫൈ സേവനങ്ങൾ തുടരുന്നതാണ് പദ്ധതി.
Discussion about this post