ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആശുപത്രികൾ വ്യാജ രേഖകൾ വഴി തട്ടിപ്പ് നടത്തിയതായി ആരോപണം. സംഭവത്തിൽ തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ തെലങ്കാനയിൽ ഉള്ള വിവിധ സ്വകാര്യ ആശുപത്രികൾക്കെതിരെ സിഐഡി അന്വേഷണം ആരംഭിച്ചു.
പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ, ആരോഗ്യ അത്യാഹിതങ്ങൾ എന്നിവ നേരിടുന്നവർക്ക് സാമ്പത്തിക സഹായം നൽകാൻ ഉദ്ദേശിച്ചുള്ള CMRF, സംസ്ഥാന ഫണ്ടുകൾ എന്നിവ തട്ടിയെടുക്കാൻ ഈ ആശുപത്രികൾ വലിയൊരു കുംഭകോണം തന്നെ നടത്തിയതായാണ് പരാതി ഉയരുന്നത്. വ്യാജ മെഡിക്കൽ ബില്ലുകളും രേഖകളും ഉണ്ടാക്കിയാണ് ആശുപത്രികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും പണം തട്ടിയെടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
മീർപേട്ടിലെ ഹിരണ്യ ഹോസ്പിറ്റൽ, ഹസിത്നാപുരത്തെ ഡെൽറ്റ ഹോസ്പിറ്റൽ, ശ്രീ രക്ഷാ ഹോസ്പിറ്റൽ ബിഎൻ റെഡ്ഡി നഗർ, രംഗറെഡ്ഡിയിലെ ആർആർ ഡിസ്റ്റ് എംഎംഎസ് ഹോസ്പിറ്റൽ, കോതപേട്ടിലെ എഡിആർഎം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കോതപേട്ടിലെ എംഎംവി ഇന്ദിര മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ശ്രീ സായ്, ബൈരാമൽഗുഡയിലെ തിരുമല ആശുപത്രി എന്നീ ആശുപത്രികൾക്കെതിരെയാണ് സിഐഡി അന്വേഷണം നടത്തുന്നത്.
Discussion about this post