വ്യത്യസ്ത തരം പ്രണയങ്ങളാണ് നമുക്ക് ചുറ്റും കാണാൻ കഴിയുന്നത്. മാതാപിതാക്കളോടുള്ള സ്‌നേഹം , വളർത്തുമൃഗങ്ങളോടുള്ള സ്‌നേഹം അങ്ങനെ അങ്ങനെ പോവുന്നു പ്രണയങ്ങൾ. പ്രണയം മനുഷ്യ മസ്തിഷകത്തിന്റെ വിവിധ ഭാഗങ്ങളെ പ്രകാശിപ്പിക്കുന്നുവെന്ന് പുതിയ കണ്ടെത്തൽ ഉണ്ടായിരിക്കുകയാണ്.
പ്രണയങ്ങൾ തലച്ചോറിന്റെ പ്രവർത്തനം വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നു എന്ന് ഫിൻലാന്റിലെ ആൾട്ടോ സർവകലാശാലയിലെ ഗവേഷകരാണ് വെളിപ്പെടുത്തിയിരിക്കുകയാണ്. തലച്ചോറിന്റെ പ്രവർത്തനം അളക്കാൻ ഫംഗ്ഷണൽ മാഗ്‌നറ്റിക് റെസൊണൻസ് ഇമേജിംഗ് (എഫ്എംആർഐ) ആണ് ഉപയോഗിച്ചത്. ഇതിലൂടെയാണ് വിവിധ തരം പ്രണയങ്ങൾ എങ്ങനെയാണ് തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുന്നത് .
പ്രണയം, ഇഷ്ടം, സ്‌നേഹം ഇതിന്റെയെല്ലാം കേന്ദ്രവും ഉദ്ഭവ സ്ഥാനവും തലച്ചോറാണ്. തലച്ചോറിലെ കോഡേറ്റ് ന്യൂക്ലിയസാണ് (CAUDATE NUCLEUS – തലയും വാലുമുള്ള വാൽമാക്രിയെപ്പോലെയിരിക്കുന്ന തലച്ചോറിലെ ഭാഗം) പ്രണയത്തിന്റെ കേന്ദ്രം. പ്രണയം തോന്നുമ്പോൾ ശരീരത്തിൽ ഏറ്റവും അധികം ഉത്തേജിക്കപ്പെടുന്ന ഭാഗവും ഹോർമോണുകളുടെ പ്രഭവകേന്ദ്രവും തലച്ചോറിലെ ‘കോഡേറ്റ് ന്യൂക്ലിയസ്’ ആണെന്ന് ശാസ്ത്രപരിശോധനകൾ വഴി തെളിയിക്കപ്പെടുന്നത്.
മാതാപിതാക്കളുടെ സ്‌നേഹം തലച്ചോറിന്റെ റിവാർഡ് സിസ്റ്റത്തിൽ ആഴത്തിലുള്ള ഒരു എനർജി ഉണ്ടാക്കുന്നു. ഈ എനർജി മറ്റൊരു സ്‌നേഹത്തിലും കാണാൻ കഴിയുന്നില്ല എന്ന് ശാസത്രഞ്ജൻ റിൻ പറഞ്ഞു. പങ്കാളികൾ, സുഹൃത്തുക്കൾ, അപരിചിതർ, വളർത്തുമൃഗങ്ങൾ, പ്രകൃതി എന്നിവയോടുള്ള സ്‌നേഹവും പഠനത്തിന്റെ ഭാഗമായിരുന്നു . എന്നാൽ കൂടുതലും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നത് മാതാപിതാക്കളോടുള്ള പ്രണയമാണ്.
പ്രണയം അത് തലച്ചോറിന്റെ പ്രവർത്തനത്തെ മുഴുവനായും സ്വാധീനിക്കുന്നുവെന്ന് ഗവേഷകർ പറയുന്നത്. അടുത്ത ബന്ധങ്ങളിലെ പ്രണയം മസ്തിഷ്‌ക പ്രവർത്തനത്തിന് വളരെ കുറവ് എനർജിയാണ് കാണിക്കുന്നത്. അതേസമയം, പ്രകൃതിസ്‌നേഹം തലച്ചോറിന്റെ റിവാർഡ് സിസ്റ്റത്തെയും വിഷ്വൽ ഏരിയകളെയും സജീവമാക്കുകയാണ് എന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
Discussion about this post