മുംബൈ: പാസ്‌പോർട്ടിൽ നിന്നും പേജ് കീറിയെടുത്ത വിദ്യാർത്ഥിനിയ്‌ക്കെതിരെ കേസ്. മുംബൈ സ്വദേശിനിയായ സൃഷ്ടി ഘട്ടോളിനെതിരെയാണ് കേസ് എടുത്തത്. തായ്‌ലാന്റിലേക്ക് പോയ വിവരം കോളേജിൽ അറിയാതിരിക്കുന്നതിന് വേണ്ടിയാണ് 25 കാരിയായ യുവതി ഈ സാഹസത്തിന് മുതിർന്നത്.
വോർളിയിലെ സസ്മിറ കോളേജിലെ ഫാഷൻ മെർച്ചൻഡൈസിംഗ് കോഴ്‌സ് വിദ്യാർത്ഥിനിയാണ് സൃഷ്ടി. ടൂറിസ്റ്റ് വിസയിൽ സിംഗപ്പൂരിലേക്ക് പോകാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സൃഷ്ടി പാസ്‌പോർട്ട് കീറിയ വിവരം പുറത്തുവന്നത്. പരിശോധനയ്ക്കിടെ പാസ്‌പോർട്ട് കീറിയ നിലയിൽ ഇമിഗ്രേഷമൻ ഓഫീസർ കണ്ടെത്തുകയായിരുന്നു. ഇതോടെ വിവരം പോലീസിനെ അറിയിച്ചു. ഇതോടെ വിമാനത്താവളത്തിൽ വിദ്യാർത്ഥിനിയെ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആണ് പാസ്‌പോർട്ടിലെ പേജ് കീറി കളഞ്ഞത താനാണെന്ന് വിദ്യാർത്ഥിനി വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പെൺകുട്ടി തായ്‌ലാൻഡിലേക്ക് വിനോദയാത്ര പോയിരുന്നു. പരീക്ഷകൾ നടക്കുന്ന സമയത്തായിരുന്നു പെൺകുട്ടിയുടെ യാത്ര. അതുകൊണ്ട് തന്നെ കോളേജിൽ കള്ളം പറഞ്ഞായിരുന്നു കുട്ടി തായ്‌ലാൻഡിലേക്ക് പോയത്. ഇത് പിടിക്കപ്പെടാതിരിക്കാൻ തിരിച്ചെത്തിയ ശേഷം പാസ്‌പോർട്ടിലെ യാത്ര സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ പേജ് നശിപ്പിക്കുകയായിരുന്നു.
ഇമിഗ്രേഷൻ ഓഫീസർ നൽകിയ പരാതിയിൽ ആണ് പെൺകുട്ടിയ്‌ക്കെതിരെ കേസ് എടുത്തത്. വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post