തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ നടപടികളെ തുടർന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. എന്നാൽ ഇതിനു പിന്നാലെ ശ്രദ്ധേ നേടുകയാണ് നടി മഞ്ജു വാര്യർ പുറത്ത് വിട്ട പോസ്റ്റർ.
മലയാള സിനിമയുടെ മാറുന്ന മുഖം എന്ന തലക്കെട്ടോടെ തന്റെ പുതിയ സിനിമ ആയ ഫൂട്ടേജിന്റെ പോസ്റ്റർ ആണ് മഞ്ജു വാര്യർ ഷെയർ ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ ഒരു വിലയിരുത്തലായിട്ടാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്.
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫൂട്ടേജ്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ ചിത്രസംയോജകനായ സൈജു ശ്രീധരന്റെ ആദ്യ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്
Discussion about this post