തിരുവനന്തപുരം: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി അംഗീകരിച്ച് റെയിൽവെ .ഇതിനെ തുടർന്ന് സതേൺ റെയിൽവെയിൽ 62,706 പേർക്കും തിരുവനന്തപുരം ഡിവിഷനിൽ 7487 പേർക്കും പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ സംഘടനകളും പുതിയ തീരുമാനം അംഗീകരിച്ചതായി സതേൺ റെയിൽവെ പ്രിൻസിപ്പൽ ഫൈനാൻസ് അഡ്വൈസർ മാളവിക ഘോഷ് മോഹൻ, പ്രിൻസിപ്പൽ ചീഫ് പേഴ്സണൽ മാനേജർ കെ. ഹരികൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുറഞ്ഞത് 25 വർഷം സർവീസുള്ളവർക്ക് അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും പത്ത് വർഷം സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപയും പുതിയ പെൻഷൻ പദ്ധതി ഉറപ്പു നൽകുന്നുണ്ട് . പുതിയ പദ്ധതി വിജ്ഞാപനം ചെയ്തതിന് ശേഷം ഇതിന്റെ പ്രയോജനങ്ങളെ കുറിച്ച് ജീവനക്കാർക്ക് ബോധവത്കരണം നൽകും.
Discussion about this post