ന്യൂഡല്‍ഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി ഹിമാചൽ പ്രദേശ്. 18 വയസ്സായിരുന്ന വിവാഹപ്രായം 21 ആയി ആണ് ഉയർത്തിയത്. ഇര്‍ഫാന്‍ സംബന്ധിച്ചുള്ള ബിൽ ഹിമാചൽ പ്രദേശ് നിയമസഭ അംഗീകരിച്ചു.
ആരോഗ്യ സാമൂഹിക നീതി, വനിതാ ശാക്തീകരണ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സുപ്രധാന തീരുമാനമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഗവർണറുടെ അംഗീകാരത്തിനായി ബിൽ അയക്കുമെന്ന് ആരോഗ്യ മന്ത്രി ധനി റാം ഷാൻഡിൽ വ്യക്തമാക്കി.
പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസായിരുന്നു. എന്നാല്‍, ഇത് പെൺകുട്ടികളുടെ ആരോഗ്യത്തിനെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ചെറിയ പ്രായത്തിലെ അമ്മയാകുന്നത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് അവരുടെ വിദ്യാഭ്യാസത്തിലും ജോലിയിലും പുരോഗതി കൈവരിക്കുന്നതിന് തടസമായി നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post