മുംബൈ; രാജ്യത്തുടനീളമുള്ള ട്രെയിനുകളിൽ ആക്രമണം നടത്താൻ ഇന്ത്യയിലെ സ്ലീപ്പർ സെല്ലുകളോട് ഭീകരൻ ഫർഹത്തുള്ള ഘോരി ആവശ്യപ്പെടുന്നതായി കാണിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അതീവ ജാഗ്രത പുലർത്തി ഇന്ത്യയിലെ ഇന്റലിജൻസ് ഏജൻസികൾ. നിലവിൽ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒളിവിൽ കഴിയുന്ന ജിഹാദി ഘോരി, പാക് ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്‌ഐ) പിന്തുണയോടെ സ്ലീപ്പർ സെൽ വഴിയാണ് ബംഗളൂരു രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയതെന്നാണ് വിവരം.
വർഷങ്ങളായി ഇന്ത്യൻ ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഘോരി, ഇന്ത്യയിലെ റെയിൽവേ ശൃംഖല പാളം തെറ്റിക്കാൻ സ്ലീപ്പർ സെല്ലുകളോട് ആഹ്വാനം ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. പ്രഷർ കുക്കറുകൾ ഉപയോഗിച്ച് ബോംബ് സ്ഫോടനത്തിന്റെ വിവിധ രീതികൾ ഇയാൾ വിശദീകരിക്കുന്നു.ഇന്ത്യയിലെ പെട്രോളിയം പൈപ്പ് ലൈനുകളും പദ്ധതികളെക്കുറിച്ചും ലക്ഷ്യമിടേണ്ട ഹിന്ദുനേതക്കളെ കുറിച്ചും ഭീകരൻ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ദേശീയ ഇന്റലിജൻസ് ഏജൻസിയും (എൻഐഎ) വഴി സ്ലീപ്പർ സെല്ലുകളുടെ സ്വത്തുക്കൾ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ സ്ലീപ്പർ സെല്ലുകളെ ദുർബലപ്പെടുത്തുകയാണെന്ന് ഭീകരൻ മനസിലാക്കിയിരുന്നു.
ആരാണ് ഫർഹത്തുള്ള ഘോരി?
അബു സൂഫിയാൻ, സർദാർ സാഹബ്, ഫാറു എന്നീ പേരുകളിൽ അറിയപ്പെടുന്ന ഫർഹത്തുള്ള ഘോരി, 2002-ൽ ഗുജറാത്തിലെ അക്ഷർധാം ക്ഷേത്ര ആക്രമണം ഉൾപ്പെടെ നിരവധി ഭീകര ആക്രമണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 2005ൽ ഹൈദരാബാദിലെ ടാസ്‌ക് ഫോഴ്സ് ഓഫീസിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇയാളാണ്. ഓൺലൈനിലൂടെയാണ് ജിഹാദിസ്റ്റ് റിക്രൂട്ട്‌മെന്റ് അത്രയും. കഴിഞ്ഞ വർഷം യഥാക്രമം ദേശീയ തലസ്ഥാനത്ത് നിന്നും ഉത്തർപ്രദേശിൽ നിന്നും യഥാക്രമം മൂന്ന് കൊടും ഭീകരരായ പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തതിന് ശേഷം ആണ് ഘോരിയുടെ ഓൺലൈൻ റിക്രൂട്ട്‌മെന്റിനെ കുറിച്ച് വിവരം ലഭിച്ചത്.
ഏതാനും മാസങ്ങൾക്കുമുമ്പ്, പൂനെ-ഐഎസ്‌ഐഎസ് മൊഡ്യൂളിലെ നിരവധി ഭീകരർ രാജ്യത്തുടനീളം അറസ്റ്റിലായതിനെത്തുടർന്ന് ഡൽഹി പോലീസ് ഘോറിയുടെ പേര് രേഖപ്പെടുത്തി. ഐഎസ്‌ഐ ഇന്ത്യയിൽ സ്ലീപ്പർ സെല്ലുകൾ നടത്തുന്നുണ്ടെന്നും ആക്രമണങ്ങൾ നടത്താൻ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അന്ന് വ്യക്തമാക്കിയിരുന്നു.
Discussion about this post