ന്യൂഡൽഹി : ജൻധൻ യോജന വിജയിക്കാൻ പ്രയ്തനിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ ഈ പദ്ധതി പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന്, ഒരു സുപ്രധാന ദിവസത്തെ അടയാളപ്പെടുത്തുന്നു . ജൻധൻ യോജന പദ്ധതി ഇന്ന് പത്ത് വർഷം പിന്നിടുന്നു. ജൻധൻ യോജന -എല്ലാ ഗുണഭോക്താക്കൾക്കും അഭിനന്ദനങ്ങൾ. ഈ പദ്ധതി വിജയിപ്പിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ,’ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
കോടിക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾ, യുവാക്കൾ, അരികവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവർക്ക് സാമ്പത്തികപരമായി ശക്തിപ്പെടുത്താൻ സഹായിക്കുന്നു . സാമ്പത്തിക സ്ഥിതി വർദ്ധിപ്പിക്കുന്നതിൽ ജൻധൻ യോജന പരമപ്രധാനമാണ്, അദ്ദേഹം പറഞ്ഞു.
ഒരു കുടുംബത്തിന് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ 2014 ആഗസ്റ്റിലാണ് പ്രധാനമന്ത്രി ജൻ ധൻ യോജനക്ക് തുടക്കമിടുന്നത്. ജൻ ധൻ യോജന അക്കൗണ്ടുകളുടെ 55% ഗുണഭോക്താക്കളും സ്ത്രീകളാണ്. കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഇന്ന് രാജ്യത്തെ സാധാരണക്കാരന്റെ ഹൃദയത്തുടിപ്പായി മാറിയിരിക്കുകയാണ്.
Discussion about this post