ടോക്യോ: മനുഷ്യരുമായി ഇണങ്ങി ജീവിക്കാൻ കഴിയുന്ന ജീവി വർഗ്ഗമാണ് ഡോൾഫിനുകൾ. അതുകൊണ്ട് തന്നെ ഇവയെ നമുക്ക് വളരെ ഇഷ്ടമാണ്. കുട്ടികൾ ഇവയ്‌ക്കൊപ്പം പൂളുകളിൽ നീന്തി കളിക്കുന്നതിന്റെ ദൃശ്യങ്ങളും മറ്റും നാം പലകുറി കണ്ടുകാണും. എന്നാൽ പൊതുവേ ശാന്തശീലരായി കാണപ്പെടുന്ന ഇവ ആളുകളെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മദ്ധ്യ ജപ്പാനിലെ കടലിൽ ഇത്തരത്തിൽ മനുഷ്യരെ ആക്രമിക്കുന്ന ഒരു ഡോൾഫിൻ ഉണ്ട്. ബീച്ചിൽ നീന്താനും കളിക്കാനും എത്തുന്ന നിരവധി പേരെയാണ് ഈ സുസു ഡോൾഫിൻ ഇതുവരെ ആക്രമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ബീച്ചിൽ ഇറങ്ങുന്നതിനും മറ്റും ആളുകൾക്ക് നിയന്ത്രണം ഉണ്ട്. എന്നാൽ ഇപ്പോൾ ഡോൾഫിൻഎല്ലാവരെയും ആക്രമിക്കുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധർ.
നിലവിൽ ബീച്ചിൽ ഈ ഡോൾഫിൻ ഒറ്റയ്ക്കാണ്. ഈ ഒറ്റപ്പെട്ട ജീവിതമാണ് ഇതിനെ അക്രമകാരി ആക്കിയത്. ഒറ്റയ്ക്ക് ജീവിക്കുന്നതിനാൽ ഡോൾഫിന് ഇണചേരാൻ കഴിയുന്നില്ല.മറ്റ് വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയുന്നില്ല. കാമപരവേശത്താൽ അലഞ്ഞു നടക്കുന്ന ഈ ഡോൾഫിൻ മനുഷ്യരെ കാണുമ്പോൾ ഇണചേരാൻ ആഗ്രഹിക്കുന്നുണ്ട്. ഇതാണ് ഡോൾഫിനെ ആക്രമിക്കുന്നതിലേക്ക് നയിക്കുന്നത് എന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
Discussion about this post