ന്യൂഡൽഹി : സ്ത്രീകൾ ക്കെതിരായുള്ള അതിക്രമങ്ങളിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സ്ത്രീക്കളെ ഉപഭോഗ വസ്തുക്കളായി കാണുന്നത് അനുവദിക്കാൻ ആവില്ലെന്ന് രാഷ്ട്രപതി അറിയിച്ചു. കൊൽക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ല. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നു. ഇത് എല്ലാം അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
അടുത്തിടെ കൊൽക്കത്തയിൽ ഒരു ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു സംഭവത്തിൽ കടുത്ത നിരാശ അറിയിച്ചു. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റേണ്ടതിന്റെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരുടെ സുരക്ഷിതത്വവും അന്തസ്സും ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം അവർ ആവർത്തിച്ചു.
അടുത്തിടെ നടന്ന കുറ്റകൃത്യങ്ങൾക്കെതിരെ വിദ്യാർത്ഥികളും ഡോക്ടർമാരും പൗരന്മാരും കൊൽക്കത്തയിൽ പ്രതിഷേധിക്കുകയാണ്. എന്നാൽ കുറ്റവാളികൾ മറ്റിടങ്ങളിൽ സ്വതന്ത്രമായി തുടരുകയാണെന്നും അഭിമുഖത്തിൽ രാഷ്ട്രപതി പറഞ്ഞു.
Discussion about this post