ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാക്കാന്‍ ആര്.എസ്.എസ്. ഇതിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഫെബ്രുവരി 20ന് സോഷ്യല്‍ മീഡിയ പരിശീലന പരിപാടി നടത്താനാണ് ആര്.എസ്.എസ് പദ്ധതി.
രാമക്ഷേത്രം ഒരു യാഥാര്‍ഥ്യം എന്ന പേരിലാണ് പ്രചാരണ പരിപാടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രവര്‍ത്തകരേയും അനുഭാവികളേയുമാണ് പ്രചാരണത്തിനായി പരിശീലിപ്പിക്കുക. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ് ആപ്പ് തുടങ്ങി ഏത് മാധ്യമത്തിലാണ് കൂടുതല്‍ സജീവമായിരിക്കുന്നത് എന്നതനുസരിച്ച് പ്രവര്‍ത്തകര്‍ക്ക് പ്രചാരണങ്ങള്‍ നടത്താം. ഇതിനുള്ള പരിശീലനം ആര്.എസ്.എസ് നല്‍കും. 1000ലേറെ പേര് ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം. എന്നാല്‍ 250 പേര്‍ക്ക് മാത്രമായിരിക്കും പരിശീലനം നല്‍കുക.
അയോധ്യാ കേസുമായി ബന്ധപ്പെട്ട കോടതി വിധികള്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍, രാമക്ഷേത്രം നിര്‍മിക്കണമെന്ന് പറഞ്ഞിട്ടുള്ള മുസ്ലീം നേതാക്കളുടെ പ്രസ്താവനകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി് പ്രചാരണം നടത്താനാണ് ആര്.എസ്.എസിന്റെ നീക്കം.
തന്റെ ജീവിത കാലത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് കഴിഞ്ഞമാസം പ്രസ്താവന നടത്തിയിരുന്നു. വിശ്വഹിന്ദു പരിഷതും രാമക്ഷേത്രത്തിനായി പ്രചാരണം നടത്തുന്നുണ്ട്. സെമിനാറും എക്സിബിഷനും സംഘടിപ്പിച്ചാണ് വി.എച്ച്.പിയുടെ പ്രചാരണം.
Discussion about this post