ന്യൂഡൽഹി:തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാർട്ടി നേതാവിന് വമ്പൻ പിഴയിട്ട ഇ ഡി. വ്യവസായിയും ഡി.എം.കെ ലോക്‌സഭാ എം.പിയുമായ എസ്. ജഗത്‌രക്ഷകനും കുടുംബത്തിനുമാണ് 908 കോടി രൂപയുടെ ഭീമമായ പിഴ ഇ.ഡി അജ്യുഡിക്കേഷൻ അതോറിട്ടി ചുമത്തിയത്.
വിദേശ ധന വിനിമയ മാനേജ്‌മെന്റ് നിയമം (ഫെമ) പ്രകാരം ജഗത്‌രക്ഷകനും കുടുംബത്തിനുമെതിരെ 2020ൽ തന്നെ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. പിഴ കൂടാതെ 89.19 കോടിയുടെ സ്വത്തുവകകളും
ഇ ഫ് പിടിച്ചെടുത്തു . ഫെമ ലംഘിച്ച് വിദേശ ഓഹരികൾ വാങ്ങി കൂട്ടിയെന്നും, സിംഗപ്പൂരിലെ ഷെൽ കമ്പനിയിൽ 42 കോടിയുടെ നിക്ഷേപം നടത്തിയെന്നും ഇ.ഡി കണ്ടെത്തി.
ഇത് കൂടാതെ ശ്രീലങ്കൻ കമ്പനിയിൽ 9 കോടിയും ഡി.എം.കെ എം പി നിക്ഷേപിച്ചുവെന്ന് ഇ.ഡി വ്യക്തമാക്കി . ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചതോടെയാണ് , ഇ.ഡിയുടെ അജ്യുഡിക്കേഷൻ അതോറിട്ടി 908 കോടി രൂപ പിഴയിടാൻ തീരുമാനിച്ചത് . പിടിച്ചെടുത്ത സ്വത്തുവകകൾക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുക എന്നതാണ് ഇ.ഡി അജ്യുഡിക്കേഷൻ അതോറിട്ടിയുടെ ധർമ്മം .
Discussion about this post