കോഴിക്കോട്: പശ്ചിമഘട്ടത്തെ സംബന്ധിച്ച തന്റെ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടതിന്റെ ദുരന്തമാണ് വയനാടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അടക്കം കേരളം അഭിമുഖീകരിക്കുന്നതെന്ന് വ്യക്തമാക്കി മാധവ് ഗാഡ്ഗിൽ .
ഗ്രാമ സമൂഹങ്ങളെയും മറ്റ് വിഭാഗങ്ങളെയും ഒപ്പം പ്രകൃതിയേയും കണക്കിലെടുത്തു കൊണ്ടുള്ള റിപ്പോർട്ടായിരുന്നു താൻ നൽകിയത് . അതിനെ വ്യക്തിപരമായ വിദ്വേഷത്താലും തെറ്റിധാരണകളും സ്വാർത്ഥ താല്പര്യം കൊണ്ടും അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ
പൂർണ്ണമായും ജനപക്ഷത്തു നിന്നും, താഴെത്തട്ടിലുള്ളവരെ കേന്ദ്രീകരിച്ചുകൊണ്ടുമുള്ള റിപ്പോർട്ടായിരിന്നു അത്. വിവിധ സ്ഥലങ്ങളിൽ പ്രകൃതി സംരക്ഷണം എങ്ങനെ വേണമെന്നുള്ള നിരവധി പഠനങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് രൂപപ്പെടുന്നത്. അതനുസരിച്ചിരുന്നെങ്കിൽ മനുഷ്യന്റെ ഇടപെടൽ കാരണമുണ്ടാവുന്ന ദുരന്തങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയുമായിരിന്നു. ദൗര്ഭാഗ്യകരമായി റിപ്പോർട്ട് അട്ടിമറിക്കാൻ പല ഭാഗങ്ങളിൽ നിന്നും പരിശ്രമമുണ്ടായി
ഇനിയെങ്കിലും വയനാടിനു സമാനമായ മറ്റൊരു ദുരന്തം ഉണ്ടാകരുത്, പുനരധിവാസം സുതാര്യമാവണം, ജൈവ വൈവിധ്യം പുനസ്ഥാപിക്കണം അദ്ദേഹം പറഞ്ഞു.
നീർച്ചോലകളും നീരുറവകളും സംരക്ഷിക്കണം എന്നീ വിഷയങ്ങളിൽ ഗ്രീൻ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച ശിൽപ്പശാല ഓൺലൈനിൽ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം
Discussion about this post