ബംഗളൂരു: കർണാടകയിൽ ബിയർ വില കൂടിയേക്കും. വീര്യം അനുസരിച്ച് 10 രൂപ മുതൽ 30 രൂപ വരെയാണ് കൂടുക. വീര്യത്തിന്റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നതോടെയാണ് വിലവർദ്ധിക്കുന്നത്.
പ്രീമിയം ബ്രാൻഡിന്റെ വില 25 ശതമാനം വരെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിയറിന്റെ വില വർദ്ധന. 2023-24 സാമ്പത്തിക വർഷത്തിൽ 5703 കോടി രൂപയാണ് ബിയറ വിൽപ്പനയിലൂടെ സർക്കാരിന് ലഭിച്ചത്.
കഴിഞ്ഞ വർഷത്തിൽ ബിയറിന്റെ വിൽപ്പന ഇരട്ടിയായി വർദ്ധിച്ചിരുന്നു. ഇതോടെ, കൂടുതൽ വരുമാനം ലക്ഷ്യമിട്ടാണ് ബിയർ വി വർദ്ധിപ്പിക്കുന്നത്.
Discussion about this post