ന്യൂഡൽഹി: 175 കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയ കേസ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശികളായ മധു ബാബു (49), രംഗ റെഡ്ഡിയിൽ നിന്നുള്ള ജിം പരിശീലകനായ ഉപാധ്യ സന്ദീപ് ശർമ എന്നിവരാണ് അറസ്റ്റിലായത്. എസ്ബിഐയുടെ ഷംഷെർഗഞ്ച് ബ്രാഞ്ച് മാനേജറാണ് മധു ബാബു ഗലി. തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ ആണ് പ്രതികളെ പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഈ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികൾക്ക് പണം തട്ടിപ്പിനായി നിയമവിരുദ്ധ കറന്റ് അക്കൗണ്ടുകൾ തുറക്കാൻ എസ്ബിഐ മാനേജർ സഹായിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായി ഇയാൾക്ക് വലിയൊരു തുക കമ്മീഷൻ ആയി ലഭിച്ചിരുന്നു.
ബാങ്ക് തട്ടിപ്പുകളുടെ കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ അറിയിച്ചു. മറ്റുള്ളവരുടെ പേരിൽ അക്കൗണ്ട് തുറക്കുന്നതും സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അവർ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കുന്നതിനായി നിങ്ങളുടെ പേരിൽ മ്യൂൾ അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് സംശയിക്കുന്നവർ സൈബർ ക്രൈമിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ അറിയിക്കണമെന്നും അവർ അറിയിച്ചു.
Discussion about this post