ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ഒഴിവ് നേരങ്ങളിൽ ഇത് പതിവായി കളിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. ഇത്തരം ഗെയിമുകൾ നമ്മുടെ തലച്ചോറിന്റെ വികാസത്തിന് ഏറെ ഗുണം ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. സമാന രീതിയിൽ നമ്മുടെ സ്വഭാവ സവിശേഷതകൾ തിരിച്ചറിയാനും ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ കൊണ്ട് കഴിയും. അത്തരത്തിൽ ഒരു ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.
ഈ ചിത്രത്തിൽ തലയോട്ടി, പെൺകുട്ടി, ആൺകുട്ടി എന്നിവർ ഉണ്ട്. ആദ്യം നോക്കുമ്പോൾ ഇതിൽ എന്താണ് നിങ്ങൾ കാണുന്നത് എന്നതിന് അനുസരിച്ചായിരിക്കും നിങ്ങളുടെ ചിന്തകൾ.
ആൺകുട്ടി
ചിത്രത്തിൽ ആദ്യ നോട്ടത്തിൽ ആൺകുട്ടിയെ ആണ് നിങ്ങൾ കാണുന്നത് എന്ന് നിങ്ങൾ പ്രണയത്തെക്കാൾ കൂടുതൽ സ്‌നേഹത്തിന് പ്രാധാന്യം നൽകുന്നവരാണ്. അതായത് ആളുകളെ സ്‌നേഹിക്കാനും അവരെ സംരക്ഷിക്കാനും ആണ് നിങ്ങൾക്ക് താത്പര്യം. അതുകൊണ്ട് തന്നെ നിങ്ങൾ ഒട്ടും റൊമാന്റിക് അല്ല. പങ്കാളിയുടെ വികാരങ്ങൾ ശരിയായി മനസിലാക്കി പെരുമാറാനും നിങ്ങൾക്ക് സാധിച്ചെന്ന് വരില്ല. എന്നാൽ സ്വയം പരിശ്രമിച്ചാൽ ഇതിൽ മാറ്റങ്ങൾ കൊണ്ടുവരാം.
പെൺകുട്ടി
വളരെ റൊമാന്റിക് ആയവർക്ക് മാത്രമേ പെൺകുട്ടിയെ കാണാൻ കഴിയുകയുള്ളൂ. നിങ്ങളും പങ്കാളിയും വൈകാരികമായി വളരെ ബന്ധപ്പെട്ടിരിക്കും. കാൻഡിൽ ലൈറ്റ് ഡിന്നറിന് പോകാനും, കൈകൾ കോർത്ത് നടക്കാനും ഇഷ്ടമുള്ളവരാകും നിങ്ങൾ. പങ്കാളിയുടെ ഹൃദയം കീഴടക്കാൻ എന്ത് വേണമെങ്കിലും തയ്യാറാകുന്ന കൂട്ടരാണ് ഇവർ.
തലയോട്ടി
വളരെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നവർക്ക് മാത്രമാണ് ആദ്യം തലയോട്ടി കാണാൻ സാധിക്കുകയുള്ളൂ. വികാരങ്ങൾ പൊതുവെ പുറത്ത് കാണിക്കാത്തവർ ആണ് ഇക്കൂട്ടർ. അതുകൊണ്ട് തന്നെ അത്ര റൊമാന്റിക് ആയിരിക്കില്ല. എന്നാൽ മനസിന് ഇണങ്ങുന്ന പങ്കാളിയെ ലഭിച്ചാൽ ഇവർ വളരെ റൊമാന്റിക് ആകും.
Discussion about this post