സ്ത്രീകളെ പോലെ തന്നെ പുരുഷന്മാർക്കും മുടിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ ആണ് അനുഭവിക്കുന്നത്. മുടി കൊഴിച്ചിൽ, വരണ്ട മുടി, അകാല നര, താരൻ എന്നിവ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാർക്കും ഉണ്ടാകാറുണ്ട്. മാറുന്ന കാലാവസ്ഥ മുതൽ ഹോർമോണിൽ ഉണ്ടാകുന്ന മാറ്റംവരെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കും. എന്നാൽ ചില എണ്ണകൾ തേയ്ക്കുന്നതിലൂടെ നിങ്ങൾക്കും ആരോഗ്യമുള്ള മുടി വീണ്ടെടുക്കാനാകും.
വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തിനായി പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന എണ്ണകളിൽ ഒന്നാണ് വെളിച്ചെണ്ണ. വരണ്ട മുടിയുള്ളവർക്കാണ് വെളിച്ചെണ്ണ ഏറെ ഗുണം ചെയ്യുക. തലയോട്ടി മാർദ്ദവത്തോടെ സൂക്ഷിക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയും. താരൻ നിയന്ത്രിക്കും. മുടി സമൃദ്ധമായി വളരാനും ഇത് സഹായിക്കും.
ടീ ട്രീ ഓയിൽ
മുടിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഓയിലാണ് ഇത്. ഇതിലെ ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടി ശിരോചർമ്മം ആരോഗ്യമുള്ളതാക്കുന്നു. താരൻ കുറയ്ക്കുന്നു.
അർഗൻ ഓയിൽ
സൂപ്പർമാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്ന എണ്ണയാണ് ഇത്. ഫാറ്റി ആസിഡുകളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ് അർഗൻ ഓയിൽ. ഇത് ശിരോ ചർമ്മത്തെ ആരോഗ്യത്തോടെ കാക്കുന്നു. മുടി വരളുന്നതും പൊട്ടുന്നതും തടയുന്നു.
കാസ്റ്റർ ഓയിൽ
മുടി വളർച്ചയ്ക്കായി പണ്ട് കാലം തൊട്ട് തന്നെ ഉപയോഗിക്കുന്ന എണ്ണയാണ് കാസ്റ്റർ ഓയിൽ അഥവാ ആവണക്കെണ്ണ. ആന്റി ഓക്‌സിഡന്റ്‌സിനാൽ സമ്പുഷ്ടമാണ് ഈ എണ്ണ. ഇത് തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് സ്‌ട്രെസ് കുറയാൻ കാരണം ആകും.തലയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കും.
ജൊജോബ ഓയിൽ
ലൈറ്റ് വെയ്റ്റ് ഹെയർ ഓയിൽ എന്നാണ് ജൊജൊബ ഓയിലിനെ വിശേഷിപ്പിക്കാറ്. ഇത് തലയെ മോയ്ചറൈസ് ചെയ്യുന്നു. വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് ഈ എണ്ണ. അതുകൊണ്ട് തന്നെ മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു.
Discussion about this post