ചെന്നെ: സിനിമാ മേഖലയിൽ നിർമാതാവിൽ നിന്നുമുണ്ടായ ദുരനുഭവം പങ്കുവച്ച് നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു. ദക്ഷിണേന്ത്യൻ സിനിമയുടെ തുടക്കകാലത്താണ് തനിക്ക ഒരു നിർമാതാവിൽ നിന്നും ദുരനുഭവം ഉണ്ടായത്. മേക്ക് അപ്പ് റൂമിലേയ്ക്ക് കടന്നുവന്ന അദ്ദേഹത്തിനോട് ചെരുപ്പൂരി കാണിക്കേണ്ടി വന്നെന്നും ഖുശ്ബു പറഞ്ഞു.
തെലുങ്ക് സിനിമയുടെ ചിത്രീകരണ വേളയിലാണ് തനിക്ക് തനിക്ക് ദുരനുഭവം ഉണ്ടായത്. തനിക്ക് അവിടെയൊരു ഗോഡ്ഫാദർ ഉണ്ടായിരുന്നില്ല. അത് മുതലെടുത്ത് ആണ് നിർമാതാവ് സമീപിച്ചത്. ഷൂട്ടിംഗിനിടെ അയാൾ മേക്ക് അപ്പ് റൂമിലേക്ക് കടന്ന് വന്നു. എനിക്ക് ഒരു സൂചന നൽകി. താൻ ചെരുപ്പൂരി കാണിച്ചിട്ട് തന്റെ ചെരിപ്പിന്റെ അളവ് 41 ആണ് എന്ന് പറഞ്ഞു. ഇവിടെ വച്ച് തല്ലു കൊള്ളുന്നോ അതോ യൂണിറ്റിൽ എല്ലാവരുടെയും മുന്നിൽ വച്ച് വേണാ എന്ന് ചോദിച്ചു. അതയാളെ നിലക്ക് നിർത്തിയെന്നും ഖുശ്ബുഒ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് ഖുശ്ബു രംഗത്ത് വന്നിരുന്നു. ഫേസ്ബുക്കിലൂടെയാണ് നടി കുറിപ്പ് പങ്കുവച്ചത്. ‘നിങ്ങളുടെ തുറന്നുപറച്ചിൽ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും സഹായിക്കും. അതിജീവിത എനിക്കും നിങ്ങൾക്കും പരിചയമില്ലാത്തയാൾ ആയിരിക്കും. പക്ഷേ, നമ്മുടെ പിന്തുണ അവർക്കാവശ്യമുണ്ട്. പിതാവിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയാൻ ഒരുപാട് കാലമെടുത്തു. എനിക്ക് സംഭവിച്ചത് എന്റെ കരിയർ വളർത്താനുള്ള വിട്ടുവീഴ്ചയായിരുന്നില്ല. സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്. ചൂഷണം ഇതോടെ നിലയ്ക്കണം. സ്ത്രീകളേ, പുറത്തു വന്ന് സംസാരിക്കൂ. ഓർക്കുക, ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴും ഒരു തിരഞ്ഞെടുപ്പുണ്ട്. നിങ്ങളുടെ നോ തീർച്ചയായും ഒരു നോ ആണ്. നിങ്ങളുടെ അന്തസ്സും മാന്യതയും ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ദുരനുഭവത്തിലൂടെ കടന്നുപോയ എല്ലാ സ്ത്രീകളെയും പിന്തുണയ്ക്കുന്നു.’- ഖുശ്ബു ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post