റാഞ്ചി: ആദിവാസികളുടെ വികസനത്തിൽ മാത്രമായിരിക്കും താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രതിജ്ഞയെടുത്ത് മുൻ മുഖ്യമന്ത്രിയും ജെ എം എം നേതാവുമായിരുന്ന ചമ്പയ് സോറൻ. ജെ എം എമ്മിൽ നിന്നും വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേരുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് തന്റെ നിലപാടുകൾ തുറന്നു പറഞ്ഞതു കൊണ്ട് ചമ്പയ് സോറൻ രംഗത്ത് വന്നത്.
സംസ്ഥാനത്തിൻ്റെ വികസനത്തിനും ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം മൂലം അപകടത്തിലായ ആദിവാസികളുടെ നിലനിൽപ്പ് സംരക്ഷിക്കുന്നതിനുമായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
എനിക്ക് ഇതുവരെ അടുത്ത പദ്ധതി എന്നൊന്നില്ല. 30 ന് ഞാൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേരും. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയാണിത്. പാർട്ടി എന്ത് ചുമതല നൽകിയാലും ഞാൻ അത് ചെയ്യും.
“ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം മൂലം അപകടത്തിലായ ഗോത്രവർഗക്കാരുടെ വികസനത്തോടൊപ്പം ജാർഖണ്ഡിലെ ജനങ്ങളെ സഹായിക്കാൻ ഞങ്ങൾ നടപടിയെടുക്കും. എല്ലാ സമയത്തും സമരം ചെയ്തുകൊണ്ടാണ് ഞാൻ മുന്നോട്ട് പോയത്. ഞാൻ ഈ സംസ്ഥാനം വികസിപ്പിക്കാനും ആദിവാസികളുടെ നിലനിൽപ്പ് സംരക്ഷിക്കാനുമാണ് ബിജെപിയിൽ ചേരുന്നത്. ബി ജെ പി യിൽ ചേരാനുള്ള തൻ്റെ തീരുമാനത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ചു കൊണ്ട് സോറൻ പറഞ്ഞു
Discussion about this post