തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് മറ്റൊരു കേസ് കൂടി. തിരുവനന്തപുരം സ്വദേശിയായ നടി നൽകിയ പരാതിയിൽ ആണ് പോലീസ് കേസ് എടുത്തത്. ഈ കേസ് തൊടുപുഴ പോലീസിന് കൈമാറും.
തൊടുപുഴയിൽ ഷൂട്ടിംഗ് ലൊക്കോഷനിൽവച്ച് നടൻ കടന്ന് പിടിച്ചെന്നാണ് നടിയുടെ പരാതി. സംഭവം നടന്നത് തൊടുപുഴയിൽ ആയതിനാലാണ് അന്വേഷണം തൊടുപുഴ പോലീസിന് കൈമാറുന്നത്. നിലവിൽ കരമന പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ജയസൂര്യയ്‌ക്കെതിരെ എടുത്തിട്ടുള്ള രണ്ടാമത്തെ കേസ് ആണ് ഇത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായ ഐശ്വര്യ ഡോങ്ക്‌രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.












