തിരുവനന്തപുരം : അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാൽ രാജിവച്ചത് തീരെ ശരിയായില്ല എന്ന് നടി ശാന്തി പ്രിയ. ഇരകൾക്ക് ഒപ്പം നിൽക്കുകയാണ് മോഹൻലാൽ ചെയ്യേണ്ടിയിരുന്നത് എന്ന് നടി പറഞ്ഞു.
ഞങ്ങൾ ഇവിടെയുണ്ട് ഞങ്ങളെ വിശ്വസിക്കാം … ദയവായി അതിക്രമങ്ങൾക്കെതിരെ നിങ്ങൾ ശബ്ദം ഉയർത്തൂ… ഞങ്ങളോട് വന്ന് സംസാരിക്കൂ.- എന്നായിരുന്നു മോഹൻലാൽ പറയേണ്ടിയിരുന്നത്. ഇരകൾക്കും പുതുതലമുറയ്ക്കും നെടുതൂണാവുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടയിരുന്നത് എന്ന് ശാന്തി പ്രിയ പറഞ്ഞു . അദ്ദേഹം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത് കൊണ്ട് ഒരു കാര്യവുമില്ല എന്നും നടി കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ മലയാള സിനിമയിൽ മാത്രമല്ല നടക്കുന്നത്. എല്ലാ മേഖലകളിലൂം നടക്കുന്നുണ്ട്. ഞാൻ ഒരു പാൻ ഇന്ത്യൻ നടിയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം തെലുങ്ക് സിനിമയിലെ ആരെങ്കിലും ഇതുപോലെ രംഗത്തെത്തും. ഇത് എല്ലാം അവസാനിക്കണമെങ്കിൽ എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമാണ് സാധിക്കുക എന്നും നടി വ്യക്തമാക്കി. തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നിന്നിരുന്ന നടിയാണ് ശാന്തി പ്രിയ.
Discussion about this post