ജയ്പൂർ : തട്ടിക്കൊട്ടുപ്പോയ ആളെ കെട്ടിപ്പിടിച്ച് കരഞ്ഞ് രണ്ടുവയസുകാരൻ. കരഞ്ഞത് വേറെ ഒന്നിനും അല്ല.. അമ്മയ്‌ക്കൊപ്പം പോകണ്ട എന്ന് പറഞ്ഞാണ് രണ്ടുവയസുകാരൻ കരഞ്ഞത്. 11 മാസം പ്രായമുള്ള പൃഥ്വി എന്ന കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. സംഭവം ജയ്പൂരിലാണ്. തട്ടിക്കൊണ്ടുപോയ പ്രതിയുമായി അടുത്ത രണ്ടുവയസുകാരൻ ഒടുവിൽ അമ്മയുടെ അടുത്തേക്ക് തിരികെ പോകാൻ മടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
2023 ജൂൺ 14 ന് സംഗനേർ പ്രദേശത്ത് നിന്നാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. യുപി പോലീസിലെ സസ്പെൻഡ് ചെയ്യപ്പെട്ട ഹെഡ് കോൺസ്റ്റബിൾ തനൂജ് ചാഹറാണ് കുട്ടിയെ തട്ടി കൊണ്ടുപോയത്. കുട്ടിയെ തട്ടി കൊണ്ടു പോയതിന് ശേഷം വേഷം മാറി പ്രതി യമുനാ നദിക്ക് സമീപം ഖാദർ പ്രദേശത്ത് സന്യാസിയായിട്ടാണ് ചാഹർ താമസിച്ചിരുന്നത്. ഇയാൾ ഫോണും ഉപയോഗിച്ചിരുന്നില്ല. അതിനാലാണ് പ്രതിയെ പിടിക്കാൻ സമയം എടുത്തത് എന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിനിടയിൽ പ്രതിയുടെ തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതി. 14 മാസത്തോളം കുട്ടിയെ തടവിലാക്കിയിട്ടും തനൂജ് പൃഥ്വിയെ ഉപദ്രവിച്ചിരുന്നില്ല. സ്വന്തം മകനെപ്പോലെ അവനു വേണ്ടതെല്ലാം വാങ്ങിക്കൊടുത്തിരുന്നു. ഈ കാലയളവിനിടയിൽ ചാഹറും കുഞ്ഞുമായി വേർപിരിയാനാവാത്ത വിധത്തിലുള്ള ബന്ധം ഉടലെടുത്തിരുന്നതായി പോലീസ് പറയുന്നു. വിവിധ സംസ്ഥാനങ്ങളിലുടനീളം നടത്തിയ അന്വേഷണത്തിനും പരിശോധനകൾക്കുമൊടുവിൽ ആഗസ്ത് 27നാണ് പ്രതിയെ പിടികൂടിയത്.
കുട്ടിയെ തട്ടുകൊണ്ടുപോവാൻ കാരണം എന്താണ് എന്നത് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്തു വരികയാണ് എന്ന് പോലീസ് പറഞ്ഞു. കുട്ടി പ്രതിയെ കെട്ടിപ്പിടിച്ച് കരയുന്നതും അതുകണ്ട് തനൂജ് വികാരനിർഭരനാകുന്നതും വീഡിയോയിൽ കാണാം.
Discussion about this post