ന്യൂഡൽഹി:സന്ദീപ് വാചസ്പതിയുടേ ഇടപെടലിനെ തുടർന്ന്, സിനിമാ മേഖലയിലെ സ്ത്രീ പീഡന കേസിൽ നിർണ്ണായക വഴിത്തിരിവ്. ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാനാണ് ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷൻ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി കഴിഞ്ഞദിവസം ദേശീയ വനിതാകമ്മിഷനെ സന്ദർശിച്ച് ഹേമകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇടപെട്ടാണ് പൂർണ റിപ്പോർട്ടിന്റെ പകർപ്പ് ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പറഞ്ഞ് ചില ഭാഗങ്ങൾ നീക്കംചെയ്തശേഷമാണ് കേരളസർക്കാർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ പല പ്രമുഖരുടെയും പേരുകൾ പുറത്തുവരില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായും ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. 21 പാരഗ്രാഫ് ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നിടത്ത് 130 പാരഗ്രാഫുകളാണ് ഒഴിവാക്കിയത്. ഇത് സർക്കാരിന് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത് . ദേശീയ വനിതാകമ്മീഷൻ ഇടപെട്ടതോടെ സർക്കാർ ഒഴിവാക്കിയിരുന്ന വേണ്ടപ്പെട്ടവരുടെ പേരുകൾ പുറത്ത് വരും, മാത്രമല്ല സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലും ഇനി കേസിൽ ഉണ്ടാകും
Discussion about this post