ന്യൂഡൽഹി : തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായ ബ്രൂണൈ ആദ്യമായി സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ ഒരുങ്ങുകയാണ് നരേന്ദ്രമോദി. സെപ്റ്റംബർ ആദ്യവാരം പ്രധാനമന്ത്രി നടത്തുന്ന സിംഗപ്പൂർ സന്ദർശനത്തിനോടൊപ്പം ബ്രൂണൈയും സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം.
തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങളാണ് സിംഗപ്പൂരും ബ്രൂണൈയും. ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ നാല്പതാം വാർഷിക വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. 40 വർഷങ്ങൾ നീണ്ട നയതന്ത്ര ബന്ധം ഉണ്ടായിട്ടും ഇതുവരെ മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി പോലും ബ്രൂണൈ സന്ദർശിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
സെപ്റ്റംബർ 3-4 തീയതികളിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രൂണെ സന്ദർശനം.
സെപ്റ്റംബർ 4-5 തീയതികളിൽ പ്രധാനമന്ത്രി സിംഗപ്പൂർ സന്ദർശിക്കുമെന്നും പ്രതീക്ഷിക്കുന്നു. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിൻ്റെ ക്ഷണപ്രകാരമുള്ള പ്രത്യേക ഉഭയകക്ഷി ചർച്ചകൾക്കായാണ് മോദി സിംഗപ്പൂരിൽ എത്തുന്നത്.
![data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/08/psx_20240830_183037-750x422.webp)








Discussion about this post