ന്യൂഡൽഹി; മഹാരാഷ്ട്ര സിന്ധുദുർഗിലെ രാജ് കോട്ട് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി. നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഛത്രപതി ശിവാജി മഹാരാജ് എന്നത് നമുക്ക് വെറുമൊരു പേരല്ല. ഇന്ന് ഞാൻ എന്റെ ആരാധ്യദേവനായ ഛത്രപതി ശിവാജി മഹാരാജിനോട് തല കുനിച്ച് മാപ്പ് ചോദിക്കുന്നു. അദ്ദേഹത്തെ തങ്ങളുടെ ആരാധനാമൂർത്തിയായി കരുതുന്നവരോട്, ആഴത്തിൽ വേദനിച്ചവരോട്, ഞാൻ തല കുനിച്ച് മാപ്പ് ചോദിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ആരാധനാമൂർത്തിയേക്കാൾ വലുതായി ഒന്നുമില്ല’ -മോദി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്.പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്.ഛത്രപതി ശിവാജി മഹാരാജിന്റെ പാദങ്ങളിൽ 100 തവണ തൊടാനും ആവശ്യമെങ്കിൽ പ്രതിമ തകർന്നതിൽ മാപ്പ് ചോദിക്കാനും മടിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
Discussion about this post