തൃശൂർ: എത്ര വെള്ളവും വളവും ഇട്ട് പൊന്നുപോലെ നോക്കിയാലും ചില കൃഷികൾ വിളവ് തരുന്ന കാര്യത്തിൽ പിശുക്ക് കാണിക്കാറുണ്ട്. എന്നാൽ കൊന്നിട്ടാലും ചാവൂലാന്നും പറഞ്ഞുകൊണ്ട് ഫേസ്മസ് ആയിരിക്കുകയാണ് ചുവട് മുറിച്ചു കളഞ്ഞ ഒരു വാഴ. തൃശൂർ ജില്ലയിലെ കയ്പ്പമംഗലത്താണ് ‘വാഴ’ എന്ന നെഗറ്റീവ് പദപ്രയോഗത്തിനെ വെട്ടിയിട്ടുകൊണ്ട് ഒരു വാഴ നിൽക്കുന്നത്.
മൂടോടെ പിഴുത് കളഞ്ഞ് കൂമ്പു പോലും വെട്ടിമാറ്റിയ വാഴയാണ് ബാക്കിയുള്ള വാഴപ്പിണ്ടിയിൽ നിന്നും കുല വന്നിരിക്കുന്നത്. കയ്പ്പമംഗലം കണിക്കൊന്ന നഗറിലെ വാഴപ്പിണ്ടിയാണ് കുല വന്ന് ഏവർക്കും കൗതുകമായി മാറിയിരിക്കുന്നത്.
സ്വാതന്ത്ര ദിനത്തിൽ അലങ്കാരമൊരുക്കാൻ വേണ്ടിയാണ് കണിക്കൊന്ന ക്ലബ് പ്രവർത്തകർ വാഴ വെട്ടി റോഡരുകിൽ കുഴിച്ചിട്ടത്. വാഴപ്പിണ്ടി കൃുഴിച്ചിട്ട് 15 ദിവസം കഴിഞ്ഞപ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് വാഴപ്പിണ്ടി കുലച്ചുനിൽക്കുന്നത് കാണുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.













Discussion about this post