തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. ബലാത്സംഗക്കേസിൽപ്പെട്ട എം മുകേഷ് എംഎൽഎയുടെ രാജി ആവശ്യം ഇന്ന് ചർച്ച ചെയ്യും. മുകേഷിന് പറയാനുള്ളതും കൊല്ലത്തുനിന്നുള്ള നേതാക്കളുടെ അഭിപ്രായവും കൂടി പരിഗണിച്ച ശേഷമായിരിക്കും സമിതി അന്തിമ തീരുമാനം എടുക്കുക.
യോഗത്തിന്റെ അജണ്ടയിൽ ഇക്കാര്യം ഉൾപ്പെട്ടിട്ടില്ല .സംഘടന കാര്യങ്ങളാണ് സമിതിയിൽ പ്രധാന ചർച്ച .പൊതു രാഷ്ട്രീയ സ്ഥിതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മുകേഷിന്റെ വിഷയവും ചർച്ചയാക്കുക. എന്നാൽ രാജിയെ ചൊല്ലി സിപിഎമ്മിൽ തന്നെ ഭിന്നതയുണ്ട് .ആരോപണ വിധേയരായ കോൺഗ്രസ് എംഎൽഎമാർ പദവിയിൽ തുടരുന്നുണ്ടല്ലോ എന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളിയിരുന്നു .അതേ സമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുകയാണ്. രാജി വെയ്ക്കുന്നത് വരെ സമരം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
എന്നാൽ കഴിഞ്ഞദിവസം മുകേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ആരോപണമുന്നയിക്കുന്ന നടിയുടെ വാട്സ്ആപ്പ് ചാറ്റ് സഹിതം മുഖ്യമന്ത്രി കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.













Discussion about this post