തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുപിടി ഹിറ്റ് സിനിമകളിൽ അഭിനയിച്ച ഈ താരജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ആഘോഷമാക്കി. ഇരുവരും പിരിയുകയാണെന്ന രീതിയിൽ പല അഭ്യൂഹങ്ങളും ഉയർന്നെങ്കിലും ഇപ്പോഴും ഇണക്കുരുവികളെ പോലെ ദാമ്പത്യം തുടരുകയാണ് താരങ്ങൾ.
വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ താത്പര്യപ്പെടുന്ന സൂര്യ പക്ഷേ സിനിമകളിൽ അത്ര ഇഴുകിചേരുന്ന വേഷങ്ങൾ ചെയ്യാൻ താത്പര്യപ്പെടാറില്ല. ജ്യോതികയ്ക്ക് ഒപ്പം പോലും സിനിമകളിൽ ഇന്റിമേറ്റ് സീൻ ചെയ്യാൻ സൂര്യക്ക് മടിയായിരുന്നു.
ഇപ്പോഴിതാ റൊമാന്റിക് സീനുകൾ ചെയ്യാൻ തുടക്ക കാലത്ത് സൂര്യ മടിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് സബിത ജോസഫ്. സൂര്യക്ക് സിനിമാ രംഗത്തേക്ക് വന്ന സമയത്ത് ഒന്നും അറിയില്ല. നേർക്ക് നേർ എന്ന സിനിമയിൽ സൂര്യ സിമ്രാനെ ചുംബിക്കണം. 20 ടേക്ക് പോയി. ചുംബിക്കാൻ നോക്കും, പക്ഷെ എങ്ങനെയാണ് സർ ചുംബിക്കുക എന്ന് ചോദിച്ച് വിയർത്തൊലിച്ച് തിരിച്ച് വരും. ഒടുവിൽ സിമ്രാൻ ചുംബിച്ചു. അത്രമാത്രം നാണമുള്ള ആളാണ് സൂര്യയെന്നും സബിത ജോസഫ് വ്യക്തമാക്കി.
അതേസമയം കംഗുവയാണ് ആരാധകർ കാത്തിരിക്കുന്ന സൂര്യയുടെ സിനിമ. ഒടുവിൽ പുറത്തിറങ്ങിയ ജയ് ഭീം എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Discussion about this post