ബെയ്ജിംഗ്: കമ്യൂണിസ്റ്റ് പാർട്ടിയെ ശുദ്ധീകരിക്കാൻ തീരുമാനിച്ച് ചൈനയിലെ നേതൃത്വം. പാർട്ടിയോട് വലിയ ആഭിമുഖ്യം ഇല്ലാത്തവരെ പുറത്താക്കാൻ ആണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 27 മാർഗ്ഗ നിർദ്ദേശങ്ങളും കേന്ദ്രകമ്മിറ്റി പുറത്തുവിട്ടിട്ടുണ്ട്. കഴിവുകെട്ടവരെ പുറത്താക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരങ്ങൾ.
വിപ്ലവത്തോടുള്ള ആഭിമുഖ്യം കുറഞ്ഞവർ പാർട്ടിയ്ക്ക് വേണ്ടെന്നാണ് നിലപാട്. ഇതുവരെ വരിസംഖ്യ നൽകാത്തവരെയും പുറത്താക്കും. അഴിമതി, കുറ്റകൃത്യങ്ങൾ എന്നിവയിൽ പ്രതികളായവരെ പുറത്താക്കും. നിരീശ്വവാദികൾക്ക് പാർട്ടിയിൽ തുടരാമെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.
നിലവിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ 10 കോടിയോളം അംഗങ്ങൾ ആണ് ഉള്ളത്. ഇവരുടെ മേൽ പ്രസിഡന്റ് ഷീ ജിൻപിംഗിന് ആധിപത്യം ശക്തമാക്കാൻ സഹായിക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങൾ. വിപ്ലവത്തോട് കൂറില്ലാത്തവർക്കും നല്ല പ്രവർത്തനം കാഴ്ചവയ്ക്കാത്തവർക്കും പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ലെന്നാണ് പുതിയ നയം.
Discussion about this post