മുംബൈ: മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്, ഓസ്‌ട്രേലിയയ്ക്കെതിരായ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ട്വന്റി20 ടൂർണമെന്റിൽ കളിക്കുകയാണ് സമിത്.
അടുത്തമാസം 21 മുതൽ പുതുച്ചേരിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര. 30 മുതലാണ് ചതുർദിന ടെസ്റ്റ് പരമ്പര തുടങ്ങുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഉത്തർപ്രദേശിൽ നിന്നുള്ള മുഹമ്മദ് അമൻ നയിക്കുന്ന ടീമിൽ തൃശൂർ സ്വദേശി മൊഹമ്മദ് എനാനും ടീമിലുണ്ട്.നേരത്തെ ഈ വർഷം തുടക്കത്തിൽ കൂച്ച് ബെഹാർ ട്രോഫിയിൽ ഉജ്വല ഫോമിൽ കളിച്ച സാമിത് 8 മത്സരങ്ങളിൽ നിന്ന് 362 റൺസ് നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനൊപ്പം ഫൈനലിൽ മുംബൈയ്‌ക്കെതിരെ നേടിയ 2 വിക്കറ്റുകളടക്കം 16 വിക്കറ്റുകളും ആ ടൂർണമെന്റിൽ നേടിയിരുന്നു. സ്‌കൂൾ ക്രിക്കറ്റിൽ മികച്ച പ്രകടനം തുടർന്ന ദ്രാവിഡിന്റെ മകൻ സമിത് 2015ൽ അണ്ടർ 12 ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു
ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീം
മുഹമ്മദ് അമൻ (ക്യാപ്റ്റൻ), രുദ്ര പട്ടേൽ (വൈസ് ക്യാപ്റ്റൻ), സാഹിൽ പരാഖ്, കാർത്തികേയ കെപി, കിരൺ ചോർമലെ, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ് പംഗലിയ, സമിത് ദ്രാവിഡ്, യുധാജിത് ഗുഹ, സമർത് എൻ, നിഖിൽ കുമാർ, ചേതൻ ശർമ്മ , ഹാർദിക് രാജ്, രോഹിത് രജാവത്ത്, മുഹമ്മദ് എനാൻ
ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീം
സോഹം പട്വർധൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, നിത്യ പാണ്ഡ്യ, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), കാർത്തികേയ കെപി, സമിത് ദ്രാവിഡ്, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ് പംഗലിയ, ചേതൻ ശർമ, സമർത് എൻ, ആദിത്യ റാവത്ത്, നിഖിൽ കുമാർ , അൻമോൽജീത് സിംഗ്, ആദിത്യ സിംഗ്, മൊഹമ്മദ് എനാൻ
Discussion about this post