ന്യൂഡൽഹി: ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിനാ പ്രതിഭാസം വൈകിയേക്കുമെന്ന് സൂചന. പസിഫിക് സമുദ്രത്തിൽ ലാ നിനാ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ രൂപമെടുക്കൂ എന്നാണു യുഎസ് കാലാവസ്ഥാ ഏജൻസിയായ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോർട്ട്. നേരത്തെ ലാ നിനാ ഓഗസ്റ്റ് അവസാനത്തോടെ രൂപപ്പെടുമെന്നും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്.
ഇതേസമയം, ലാ നിനാ പ്രതിഭാസത്തിന്റെ അഭാവം രാജ്യത്തെ മൊത്തത്തിലുള്ള മഴയെ ബാധിച്ചിട്ടില്ലെന്നും 16% അധികം മഴ ലഭിച്ചെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റിൽ മാത്രം 9% കൂടുതൽ ലഭിച്ചു. കേരളത്തിൽ കാലവർഷത്തിന്റെ അവസാനത്തോടെയാണ് ലാ നിനാ എത്തുന്നതെങ്കിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്.
Discussion about this post