ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി വിദേശ സന്ദർശനം നടത്താന്‍ ഒരുങ്ങി രാഹുൽ ഗാന്ധി. സെപ്തംബർ എട്ട് മുതൽ 10 വരെയുള്ള തിയതികളില്‍ ആയിരിക്കും അദ്ദേഹത്തിന്റെ അമേരിക്ക സന്ദര്‍ശനം. കോൺഗ്രസിൻ്റെ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ഭാഗമായാണ് അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.
സെപ്തംബർ എട്ടിന് ദല്ലാസ്, ടെക്സാസ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം സെപ്തംബർ 9, പത്ത് തിയതികളിൽ വാഷിങ്ടൺ ഡി.സി സന്ദർശിക്കും.ഇന്ത്യാക്കാരായ വിദ്യാഭ്യാസ വിദഗ്ദ്ധർ, മാധ്യമപ്രവർത്തകർ, ബുദ്ധിജീവികൾ, ടെക്നോക്രാറ്റ്, ബിസിനസുകാർ എന്നിവരുമായി അദ്ദേഹം സംസാരിക്കും. ആദ്യ ദിവസം ദല്ലാസിൽ നിന്നുള്ള നേതാക്കൾക്കൊപ്പം രാത്രി ഭക്ഷണം കഴിക്കും.
കർണാടകവും തെലങ്കാനയും കോൺഗ്രസ് ജയിച്ചതോടെ ബിസിനസുകാർക്കും ടെക്നോക്രാറ്റുകൾക്കും രാഹുൽ ഗാന്ധിയുമായി ചർച്ചയിൽ പങ്കെടുക്കാൻ വലിയ താത്പര്യമുണ്ടെന്നും മഹാരാഷ്ട്ര കൂടി ജയിക്കാൻ സാധിച്ചാൽ മുംബൈ, പുണെ എന്നീ നഗരങ്ങളിൽ ബിസിനസ് താത്പര്യം മുൻനിർത്തി പ്രവർത്തിക്കുന്നവർ കൂടി ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ഭാഗമാകുമെന്നും സാം പിത്രോഡ പറഞ്ഞു.
Discussion about this post