ന്യൂഡൽഹി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത് സിപിഎമ്മിന്റെ തൊട്ടുകൂടായ്മ മനോഭാവത്തിന്റെ തെളിവാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കർ. തന്നെ കണ്ടതിന്റെ പേരിൽ ഇപിയെ സ്ഥാനത്ത് നിന്നും നീക്കിക്കൊണ്ടുള്ള നടപടി അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്നെ കണ്ടതിന്റെ പേരിലാണ് ഇപി ജയരാജനെ സ്ഥാനത്ത് നിന്നും മാറ്റിയത്. ഇത് അത്ഭുതപ്പെടുത്തി. സിപിഎം നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിഷ്ണതയുടെയും തെളിവാണ്- പ്രകാശ് ജാവ്‌ദേക്കർ എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു അദ്ദേഹം ജാവ്‌ദേക്കറിനെ കണ്ടത്. ഇത് വലിയ വിവാദം ആയിരുന്നു. ഇതിന് പിന്നാലെ പാർട്ടിയും ഇപിയും തമ്മിലുള്ള ബന്ധം ഉലഞ്ഞു. സിപിഎം നേതാക്കളുമായുള്ള പോര് രൂക്ഷമായതോടെയാണ് ഇപിയെ പാർട്ടി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. ഇതിൽ അദ്ദേഹം കൂടുതലായി ഒന്നും പ്രതികരിച്ചിട്ടില്ല.
Discussion about this post